പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറായിരുന്ന ബിന്ദു ചന്ദ്രന്റെ വ്യാജ ഒപ്പിട്ടാണ് മുൻ ബാങ്ക് സെക്രട്ടറി രമാദേവി ലോണ്‍ നൽകിയതെന്നു പരാതിയുമായി അധ്യാപിക ബിന്ദു ചന്ദ്രൻ. തന്റെ പരിചയക്കുറവ് ഇവർ മുതലെടുത്താണ് വ്യാജ ഒപ്പിട്ട് ലോണ്‍ നൽകിയതെന്നും ഇത് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ബിന്ദു പറഞ്ഞു.
വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി കേസിൽ പ്രതിചേർത്തതോടെയാണ് താൻ അറിയാതെ കള്ള ഒപ്പിട്ട് വായ്പ നൽകിയതെന്ന് അറിഞ്ഞതെന്നും അവർ പറഞ്ഞു. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. ഏബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, ബാങ്ക് ജീവനക്കാരൻ പി.യു. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വായ്പ നൽകിയത്. ഇത് സംബന്ധിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമപരമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.