നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി
1335307
Wednesday, September 13, 2023 2:52 AM IST
കൽപ്പറ്റ: മാലിന്യ സംസ്കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊഴുതന പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 160 കിലോ നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി. 10,000 രൂപ പിഴ ഈടാക്കി.
മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും പൊഴുതന പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടികൂടിയത്.
മാലിന്യം ശാസ്ത്രീയമായ രീതിയിൽ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാനും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിർദേശം നൽകി. നി
യമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. എൻഫോഴ്സ്മെന്റ് അംഗങ്ങളായ ജോസ് തോമസ്, കെ. അനൂപ്, പി. ബഷീർ, ശാലുരാജ്, മുഹജിർ തുടങ്ങിയവർ നേതൃത്വം നൽകി.