വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
1592711
Thursday, September 18, 2025 10:10 PM IST
മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കട്ടയാട് ചരാംകണ്ടി മൊയ്തുവാണ് (63) മരിച്ചത്.
ഈ മാസം ഒമ്പതിന് കോറത്ത് ഉണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. മൊയ്തു സഞ്ചരിച്ച സ്കൂട്ടറില്‍ കാര്‍ തട്ടുകയായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: മമ്മൂട്ടി, സൗദ, സൂപ്പി. മരുമക്കള്‍: നൂര്ജഹാന്, ഷബിന.