അൽഷിമേഴ്സ് ദിനാചരണം: സെമിനാർ നടത്തി
1337435
Friday, September 22, 2023 2:38 AM IST
പുൽപ്പളളി: ലോക അൽഷിമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസസ് അഥോറിറ്റിയുടെയും കൃപാലയ സ്പെഷൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നിയമ വിഷയങ്ങളിൽ സെമിനാർ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ ആൻസിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, പഞ്ചായത്തംഗം ജോമറ്റ് സെബാസ്റ്റ്യൻ, ടി.സി. ഷിബു, ഷിബി ചെറിയാൻ, വിനീത എന്നിവർ പ്രസംഗിച്ചു.
മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജോയി വളയംപിള്ളി ക്ലാസിനു നേതൃത്വം നൽകി. നിയമങ്ങളിലും അവകാശങ്ങളിലും ജനങ്ങൾക്ക് അവബോധം ഉണ്ടാകണമെന്നും സാമൂഹിക തിൻമകളും കുറ്റകൃത്യങ്ങളും ഇല്ലാതാക്കുന്നതിന് നിയമ ബോധവത്കരണം കാലത്തിന്റെ ആവശ്യമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.