ലാപ്ടോപ്പ് വിതരണം നടത്തി
1337930
Sunday, September 24, 2023 12:42 AM IST
കൽപ്പറ്റ: നാഷണൽ എൻജിഒ കോണ്‍ഫെഡറേഷൻ നടപ്പിലാക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പ്രോജക്ടിന്റെ ഭാഗമായി വിദ്യാർഥികൾക്ക് 50 ശതമാനം സബ്സിഡിയോടെ നൽകുന്ന ലാപ്ടോപ്പുകളുടെ രണ്ടാംഘട്ട വിതരണം പൂർത്തിയായി.
ആർഷഭാരത്, ജ്വാല, പാറത്തോട്ടം കർഷക വികസന സമിതി, വിമൻസ് വെൽഫെയർ അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് കോണ്‍ഫെഡറേഷൻ ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്.
ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.
കോണ്‍ഫെഡറേഷൻ ദേശീയ കോഓർഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗണ്‍സിലർ ആയിഷ പള്ളിയാൽ, ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ, ജ്വാല എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ. ദിനേശൻ, പാറത്തോട്ടം കർഷക വികസന സമിതി ഡയറക്ടർ പി.വി. വർഗീസ്, വിമൻസ് വെൽഫെയർ അസോസിയേഷൻ അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ മേരി നിഷ എന്നിവർ പ്രസംഗിച്ചു.