പ​ന്നി ഫാം ​പ്ര​വ​ർ​ത്ത​നം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ശ​ല്യ​മാ​യി
Sunday, October 1, 2023 8:03 AM IST
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ പു​തു​ക്കു​ടി​ക്കു​ന്നി​ലു​ള്ള പ​ന്നി​ഫാം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ശ​ല്യ​മാ​യി. ഫാ​മി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധ​വും ബ​ഹ​ള​വും സ്വൈ​ര​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

65 ഓ​ളം കു​ടും​ബ​ങ്ങ​ളു​ള്ള പ​ട്ടി​ക​വ​ർ​ഗ ഉൗ​രി​നോ​ടു ചേ​ർ​ന്നാ​ണ് ഫാം. ​വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ പ​രി​സ​ര​വാ​സി​ക​ൾ ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും ന​ട​ത്തി​പ്പ് കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പു​തു​ക്കു​ടി​ക്കു​ന്നി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കു​ഴി​ക്കാ​ട്ട് മോ​ഹ​ന​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും ന​ൽ​കി​യ പ​രാ​തി​ക​ളും വെ​റു​തെ​യാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.