ചേ​ലൂ​രി​ൽ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി
Wednesday, October 4, 2023 7:55 AM IST
പു​ൽ​പ്പ​ള്ളി: ചേ​ലൂ​രി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ആ​റ്റു​പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കാ​ൽ​പ്പാ​ടു​ക​ൾ ക​ടു​വ​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക​ടു​വ​യ്ക്കാ​യി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ക്ക​ല്ലൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ലും ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.