കൽപ്പറ്റ: അതിശക്തമായ മഴ മുന്നറിയിന്റെ സാഹചര്യത്തിൽ കരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിനും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും ബാധമാക്കിയ നിയന്ത്രണം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ മുള്ളൻകൊല്ലി പഞ്ചായത്തിലേത് ഒഴികെ നിയമാനുസൃത അനുമതിയുള്ള ക്വാറികൾ തുറന്നുപ്രവർത്തിക്കാം. ഓറഞ്ച്, റെഡ് ജാഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളിൽ ഖനനം പാടില്ല.