ഹോപ്പിലെ അന്തേവാസി അന്തരിച്ചു
1573830
Monday, July 7, 2025 10:06 PM IST
പിലാത്തറ: ഹോപ്പിലെ അന്തേവാസിയായ കെ.കെ. നാരായണൻ (75) അന്തരിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
2014 ഏപ്രിൽ ഏഴിന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഒന്പതാം വാർഡിൽ ചികിത്സ കഴിഞ്ഞ് ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ ആശുപത്രി അധികൃതരുടെയും പോലീസിന്റെയും അഭ്യർഥന പ്രകാരം ഹോപ്പ് അധികൃതർ ഇദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ താത്പര്യപെടുന്നുവെങ്കിൽ 10ന് ഉച്ചയ്ക്ക് 12 ന് മുന്പ് പരിയാരം പോലീസ് സ്റ്റേഷനിലോ ഹോപ്പിലോ നേരിട്ട് എത്തിയോ 9605398889 എന്ന ഫോൺ നന്പറിലോ ബന്ധപ്പെടുക. അല്ലാത്തപക്ഷം അതിനുശേഷം ജനപ്രതിനിധിയുടെ നിർദേശാനുസരണം സംസ്കാരം നടത്തുന്നതായിരിക്കും.