ക്രെഡിറ്റ് യൂണിയൻ വാർഷിക പൊതുയോഗം നടത്തി
1573936
Tuesday, July 8, 2025 1:50 AM IST
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ഭാഗമായ നടുവിൽ സെന്റ് മേരീസ് ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം നടുവിൽ പാരിഷ് ഹാളിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോബി ചെരുവിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് സിബി ചെരുവുപുരയിടത്തിൽ ആമുഖ പ്രഭാഷണവും ടിഎസ്എസ്എസ് ചെമ്പേരി മേഖലാ പ്രോഗ്രാം മാനേജർ ലിസി ജിജി മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ജോജി പുളിമൂട്ടിൽ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ബേബി മുല്ലൂർ, സിസ്റ്റർ ഫിൽസി എഫ്സിസി, ഷാജി മേലെമുറി, സിസ്റ്റർ ഡോ. ലൂസിയ ജോർജ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് അനുമോദിച്ചു. മുടങ്ങാതെ നിക്ഷേപം നടത്തിയവർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ടിഎസ്എസ്എസ് റീജണൽ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.