യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ സംഘർഷം; മൂന്നുപേരെ അറസ്റ്റു ചെയ്തു
1573534
Sunday, July 6, 2025 8:06 AM IST
ഇരിട്ടി: മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി ടൗണിൽ നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. മൂന്നുപേരെ അറസ്റ്റു ചെയ്തു. സംഭവത്തിൽ 10 പേർക്കും കണ്ടാൽ അറിയുന്ന മറ്റ് 30 പേർക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സമയം കഴിഞ്ഞും ഉപരോധം അവസാനിപ്പിക്കാതെ വന്നതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നല്ലൂർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു.