പിക്കപ്പ് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനു പരിക്ക്
1573018
Saturday, July 5, 2025 1:02 AM IST
ഇരിട്ടി: പിക്കപ്പ് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. പടിയൂർ സ്വദേശി പാറയിൽ വിജയനാണ് (62) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജയനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 5.30 തോടെ ഇരിട്ടി-ഇരിക്കൂർ റോഡിൽ നിടിയോടിയിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തിരിച്ച് പടിയൂർ ഭാഗത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടയിൽ ഇരിക്കൂർ ഭാഗത്തുനിന്നും കർണാടകത്തിലേക്കു പോവുകയായിരുന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു.