ക​ണ്ണൂ​ർ: വി​ദ്യാ​ര്‍​ഥി​ക​ളെ വോ​ട്ടിം​ഗ് പ്ര​ക്രി​യ പ​രി​ച​യ​പ്പെ​ടു​ത്താ​നും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​കു​ന്ന പു​തി​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലാ​തെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നും ജി​ല്ല​യി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ത്ക​ര​ണ ഗെ​യിം "ലെ​റ്റ്സ് വോ​ട്ട്' മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു.​ ഖേ​ല്‍​ക്ക​ര്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ് ക​ള​ക്ട​ര്‍ കാ​ര്‍​ത്തി​ക് പാ​ണി​ഗ്ര​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ല​ശേ​രി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വെ​ര്‍​ച്വ​ല്‍ ഇ​ലക്‌ഷ​ന്‍ ഗെ​യിം ത​യാ​റാ​ക്കി​യ​ത്. സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍ (സ്വീ​പ്പ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഗെ​യിം ആ​റാം ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കും. ഇ​ല​ക്‌ഷ​ന്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലേ​ക്ക് യു​വ​ത​ല​മു​റ​യെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് ഇ​ത്ത​രം ഗെ​യി​മു​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലും വോ​ട്ട് ചെ​യ്യു​ന്ന​തി​ലും യു​വ​ത​ല​മു​റ​യ്ക്ക് താത്പ​ര്യ​മി​ല്ലെ​ന്നാ​ണ് അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ കു​റ​ച്ച് വോ​ട്ട​വ​കാ​ശ​മു​ള്ള മു​ഴു​വ​ന്‍ പേ​രേ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ ഭാ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍ ഗെ​യിം ആ​പ് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഇ​ല​ക്‌ഷ​ന്‍ ലി​റ്റ​റ​സി ക്ല​ബ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ത്തി​ല്‍ നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഡോ. ​ര​ത്ത​ന്‍ യു.​ ഖേ​ല്‍​ക്ക​ര്‍ പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ കാ​ര്‍​ത്തി​ക് പാ​ണി​ഗ്ര​ഹി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​ഹ്തെ​ദ മു​ഫ​സി​ര്‍, ഇ​ലക്‌ഷന്‍ ഡപ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​കെ.​ ബി​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.