യുവാവിന് മർദനം; നാലുപേർക്കെതിരേ കേസ്
1572912
Friday, July 4, 2025 7:28 AM IST
കുടിയാന്മല: ഭാര്യയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന യുവാവിനെ മർദിച്ചതിന് നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കുടിയാന്മലയിൽ വാടകയ്ക്ക് താമസിക്കുന്ന ആട്ടപ്പാട്ട് സിജോ ജോസിന്റെ (37) പരാതിയിൽ പൊട്ടൻപ്ലാവിലെ പി. ജോയി, വിൽസൺ, പ്രിൻസ്, ജിൻസ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞമാസം 29ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. പൊട്ടൻപ്ലാവിലാണ് സിജോയുടെ ഭാര്യയുടെ വീട്.
ഇവിടെ നിന്ന് കുടിയാന്മലയിലേക്ക് കാറിൽ മടങ്ങുന്നതിനിടെ പൊട്ടൻപ്ലാവ് വളപ്പിൽ നിന്നും എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനായി വാഹനം നിർത്തിയിരുന്നു. ഇതിനിടെ കാറിലെത്തിയ നാലുപേരും ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നാണു സിജോയുടെ പരാതി. എന്തിനാണ് ഇവിടെ നിർത്തിയിട്ടതെന്ന് ചോദിച്ചും സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.