ഉന്നത വിജയികളെ അനുമോദിച്ചു
1571770
Tuesday, July 1, 2025 12:58 AM IST
തളിപ്പറമ്പ്: പുളിമ്പറമ്പ് സാൻജോസ് സീനിയർ സെക്കൻഡറി സ്കൂളിൽ വാർഷികൽ ജനറൽബോഡി യോഗവും അനുമോദനവും നടത്തി. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞവർഷം സിബിഎസ്ഇ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. മൈക്രോ ബയോളജി, ബയോ ടെക്നോളജി, എംബിഎ തുടങ്ങിയ ഉന്നത പഠനമേഖലകളിൽ യൂണിവേഴ്സിറ്റിതലത്തില്‍ ഒന്നാം റാങ്കുകൾ നേടിയ മൂന്നു പൂർവ വിദ്യാർഥികളെയും ആദരിച്ചു. ഉന്നത വിജയികൾക്കുള്ള സമ്മാനദാനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ കാതറിൻ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: തടിക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു.
ചടങ്ങ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. റിസ്ക് ഫണ്ട് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് എം.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് മാത്യു, ഷൈൻ പുതുപ്പറമ്പിൽ, ബിന്ദു സുരേഷ് എന്നിവർ പ്രസംഗിച്ചു.