വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
1571776
Tuesday, July 1, 2025 12:58 AM IST
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ തേർത്തല്ലി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി. ആർട്ട് ഡയറക്ടറും സംഗീതജ്ഞനുമായ മനോജ് തോമസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, പ്രമുഖ വ്യവസായിയും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ അംഗവുമായ ബെന്നി വാഴപ്പിള്ളിൽ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മുഖ്യാധ്യാപകൻ സജി ജയിംസ് കണ്ണന്താനം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. അബ്രഹാം മഠത്തിമ്യാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് രാജേഷ് പുതുപ്പറമ്പിൽ, മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് അറക്കൽ, സ്കൂൾ സീനിയൽ അസിസ്റ്റന്റ് രാധാകൃഷ്ണൻ, കുമാരി ആൻ തെരേസ, മാസ്റ്റർ മിലൻ സിബി, സ്റ്റാഫ് സെക്രട്ടറി ബിജു അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.