ലഹരിവിരുദ്ധ ദിനാചരണം
1570906
Saturday, June 28, 2025 1:50 AM IST
പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'അ.ല' അരുത് ലഹരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പൈസക്കരി ദേവമാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പരിപാടി സ്കൂള്‍ മാനേജര്‍ ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ അധ്യാപകന് എന്‍.ഡി. സണ്ണി അധ്യക്ഷത വഹിച്ചു. ലഹരിയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സൂംബ ഡാന്‍സ് ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെ സൂംബ പരിശീലനവും നടത്തി. വിദ്യാര്‍ഥികളായ പി.എസ്. ആര്യ, എല്ബിറ്റ സോജന് എന്നിവര്‍ സുംബ പരിശീലനത്തിന് നേതൃത്വം നല്കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചന്ദനക്കാംപാറ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപയും ലഹരിയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ ജെന്‍ഡര്‍ റിസോസ് കമ്യൂണിറ്റി കൗണ്‍സിലര്‍ രമ്യയും ക്ലാസെടുത്തു. ബിന്ദു, അനുഷ, അധ്യാപകരായ അല്‍ന, തോമസ്, സ്കൂള്‍ ലീഡര്‍ അലീന എന്നിവര്‍ പ്രസംഗിച്ചു.
പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, വിദ്യാർഥി പ്രതിനിധി എയ്ഞ്ചലിക് പ്രിൻസ്, ജോണി ഡിനു, ആത്മിക എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശമെഴുതിയ പ്ലക്കാർഡുകളുമായി റാലിയും നടത്തി.
വായാട്ടുപറമ്പ്: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശം, കവിതാലാപനം, ലഹരിക്കെതിരെ ഒരു കൈ, പ്ലക്കാർഡ് പ്രദർശനം, സുംബാ ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. ടിജോ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
ആലക്കോട്: സെന്റ് മേരീസ് കോൺവന്റ് സ്കൂളിലെ ദിനാചരണം ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബ് ഉദ്ഘാടനം ചെയ്തു. ഡിസിഎൽ അംഗങ്ങൾ ലഹരി വിരുദ്ധ സംഗീതശില്പം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ തോമസീന, സോജി ജോസഫ്, പ്രീത സജി, ഇ.വി. സിജോഷ്, സിജു ആന്റണി, ഡെയ്സി കിഷോർ, ഇന്ദു അനിൽകുമാർ, എയ്ബൽ കുര്യൻ, ദിയാ എലിസബത്ത് എന്നിവർ പ്രസംഗിച്ചു.
ഏരുവേശി: ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഗ്രന്ഥാലയം പ്രസിഡന്റ് എം. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സന്തോഷ്കുമാർ ആമുഖപ്രഭാഷണം നടത്തി. വാർഡംഗം എം.ഡി. രാധാമണി, ലൈബ്രറി കൗൺസിൽ നേതൃത്വസമിതി കൺവീനർ ഇ.പി. ബാലകൃഷണൻ, എ.കെ. ഗംഗാധരൻ, കുടിയാന്മല പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
കുറ്റ്യേരി: ജിഎച്ച്എസ് കുറ്റ്യേരി ലഹരി വിരുദ്ധ ദിനാചരണ ഭാഗമായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ എം. കലേഷ് ക്ലാസ് നയിച്ചു. കെ.വി. ഷാജി, സി.വി. അനിൽകുമാർ, എൻ.വി. ശിവദാസൻ, ഇ.പി. ലീന എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ഗാനത്തിന്റെ നൃത്താവിഷ്കാരം, കാവ്യാലാപനം, പോസ്റ്റർ നിർമാണം, സൂംബ ഡാൻസ് എന്നിവയും അരങ്ങേറി.