മഴക്കാല രോഗപ്രതിരോധ ബോധവത്കരണം നടത്തി
1571401
Sunday, June 29, 2025 7:37 AM IST
പെരിങ്ങാല: കത്തോലിക്ക കോൺഗ്രസ് പെരിങ്ങാല യൂണിറ്റ്, ആലക്കോട് ഹോമിയോ ഡിസ്പെൻ സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
പെരിങ്ങാല സെന്റ് ജൂഡ് പള്ളി ഓഡിറ്റോറിയത്തിൽ കത്തോലിക കോൺഗ്രസ് തലശേരി അതിരൂപത സെക്രട്ടറി ജയിംസ് ഇമ്മാനുവലിന് രോഗപ്രതിരോധ ഹോമിയോ മരുന്ന് നൽകി ഇടവക വികാരി ഫാ. മാത്യു കായമ്മാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ജെയിനി, ജോസ് ജോസഫ്, സാജു കാരാടിയിൽ, സാബു ജോൺ എന്നിവർ പ്രസംഗിച്ചു. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ജാസ്മിൻ ജോസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.