കുരുമുളക് തൈകളുടെ വിതരണം
1571402
Sunday, June 29, 2025 7:37 AM IST
ആലക്കോട്: കൃഷിഭവനിൽ 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് നിർവഹിച്ചു. കൃഷി ഓഫീസർ അഞ്ജു എം. സണ്ണി പദ്ധതി വിശദീകരിച്ചു. വാർഡംഗം മേഴ്സി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പതിനായിരത്തോളം കുരുമുളക് തൈകളാണ് ഈവർഷം വിതരണം ചെയ്യുന്നത്.
ആലക്കോട് പഞ്ചായത്തിൽ കുരുമുളക് കൃഷിവ്യാപനവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയിൽ പന്നിയൂർ 1, കരിമുണ്ട ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.