ഇടുക്കി സ്വദേശി കണ്ണൂരിൽ തൂങ്ങിമരിച്ച നിലയിൽ
1571085
Saturday, June 28, 2025 10:06 PM IST
വളപട്ടണം: കണ്ടൽക്കാടിനുള്ളിലെ മരത്തിൽ ഇടുക്കി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാന്പള്ളി കോട്ടക്കുന്നിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ഷാജി തോമസാണ് (45) മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെയാണ് വളപട്ടണം ബിവറേജ്സിനു സമീപത്തെ കണ്ടൽക്കാട്ടിൽ ഇയാളെ മരിച്ച നിലയിൽ കാണുന്നത്. രണ്ടുദിവസമായി ഷാജി തോമസിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തെരച്ചിനൊടുവിലാണ് മൃതദേഹം കാണുന്നത്.
കുറെ വർഷങ്ങളായി കണ്ണൂരിൽ താമസിക്കുന്ന ഇയാൾ പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യയും ഒരു മകനുണ്ട്.