വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1571405
Sunday, June 29, 2025 7:37 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പം യുപി സ്കൂളിൽ വായന വാരാചരണത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജരും ചന്ദനക്കാംപാറ ഇടവക വികാരിയുമായ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ അർച്ചന ജോളി ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സ്കിൽ ട്രെയിനറായ ടി.പി. നിഷ മുഖ്യാതിഥിയായിരുന്നു.
സിസ്റ്റർ റോഷ്നി എഫ്സിസി, അനിൽ കൊച്ചുകൈപ്പേൽ, ജിഷ പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.