കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു
1571755
Tuesday, July 1, 2025 12:58 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് വിദ്യാർഥികൾക്കും അധ്യാപകർക്കും ഫസ്റ്റ് എയ്ഡ്- സിപിആർ സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു.
സ്പോർട്സ് സംബന്ധമായ അപകടങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനെ കുറിച്ച് നടന്ന ട്രെയിനിംഗ് ക്ലാസിന് എമർജൻസി മെഡിസിൻ വിഭാഗം തലവൻ ഡോ. കെ.ടി. മാധവൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാഷ്വാലിറ്റി ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ രോഹൻ, സീനിയർ റസിഡന്റ് ഡോ. മധുരഗീത, ഡോ. അരുൺ നിർമൽ, പിജി വിദ്യാർഥികളായ ഡോ. ആൽവിൻ, ഡോ. അബ്ദുൾ കലാം എന്നിവർ നേതൃത്വം നൽകി.
ട്രെയിനിംഗിനോടനുബന്ധിച്ച് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റ് സന്ദർശനവും ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റ് സന്ദർശനവും നടത്തി. ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിനെ കുറിച്ചും ഡിപ്പാർട്ട്മെന്റിലെ ഉപകരണത്തെക്കുറിച്ചും ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സൂരജ് രാജഗോപാൽ, പ്രഫസർ ഡോ. ഹേമലത, അസിസ്റ്റന്റ് പ്രഫസർ ഡോ. സാബിർ എന്നിവർ ക്ലാസെടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി പ്രഫ. അനിൽ രാമചന്ദ്രൻ പ്രസംഗിച്ചു.