ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ നവീകരിച്ച യൂണിറ്റ് മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
1571767
Tuesday, July 1, 2025 12:58 AM IST
കണ്ണൂര്‍: ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ കണ്ണൂരിലെ നവീകരിച്ച യൂണിറ്റ് താവക്കരയിൽ പ്രവർത്തനം തുടങ്ങി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കേള്‍വിക്കുറവ് പലപ്പോഴും നിശബ്ദമായി നമ്മെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. അത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പരിചരണവും കരുതലും നല്കുന്ന സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ശ്രവണ അതിന് ഒരു മികച്ച ഉദാഹരണമാണെന്നും മന്ത്രി കടന്നപ്പള്ളി പറഞ്ഞു.നേരത്തെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക് പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായാണ് ഗ്രൗണ്ട് ഫ്ലോറിലക്ക് മാറ്റിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഹിയറിംഗ് എയ്ഡ് അപ്ഗ്രേഡ് ആൻഡ് എക്സ്ചേഞ്ച് ഫെസ്റ്റിവല്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഹിയറിംഗ് എയ്ഡുകള്‍ നല്കി ആകര്‍ഷകമായ വിലക്കിഴിവില്‍ പുതിയവ സ്വന്തമാക്കാന്‍ അവസരം ലഭിക്കും.
ആധുനിക സാങ്കേതികവിദ്യ, പരിചയസമ്പന്നരായ ഓഡിയോളജിസ്റ്റുകള്‍, വ്യക്തിഗത പരിചരണം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് ശ്രവണ എപ്പോഴും ശ്രമിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഇ. ശ്രീജിത്ത് അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ, തളിപ്പറമ്പ് വ്യാപാരി വ്യവസായി യൂത്ത് വിംഗ് സ്റ്റേറ്റ് ട്രഷറർ കെ.എസ്. റിയാസ്, ആർ.ജെ. മുസാഫിർ, ശ്രവണ ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത്, എം.വി. അനസ് എന്നിവർ പ്രസംഗിച്ചു.