കാരുണ്യം ബഡ്സ് സ്കൂൾ ബസ് മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു
1571483
Monday, June 30, 2025 12:55 AM IST
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പഞ്ചായത്ത് കാരുണ്യം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വാഹനത്തിന്റെ താക്കോൽ മുഖ്യമന്ത്രിയിൽ നിന്ന് അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ വാർഷികപദ്ധതിയിലുൾപ്പെടുത്തി ഇനോസ് എയർ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. പിണറായി കൺവൻഷൻ സെന്റർപരിസരത്ത് നടന്ന പരിപാടിയിൽ ഡോ. വി ശിവദാസൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, അഞ്ചരക്കണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസന്ന,സ്റ്റാൻഡിംഗ് മ്മിറ്റി ചെയർപേഴ്സൺ ഇ.കെ. സരിത, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്യാട്ട്, പഞ്ചായത്തംഗങ്ങളായ വി. സജിത, ടി.വി.പ്രജീഷ്, എം.കെ അബ്ദുൽ ഖാദർ, കെ. സുധാകരൻ, ബി.ബി വത്സല, സിഡിഎസ് ചെയർപേഴ്സൺ എൻ. ഉഷ, പഞ്ചായത്ത് അസി. സെക്രട്ടറി ടി.വി സുനീഷ്, ഇനോസ് പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിനിയർ മാനേജർ എം ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.