കണ്ണൂരില്‍ ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ
1571388
Sunday, June 29, 2025 7:31 AM IST
കണ്ണൂര്‍: കേള്‍വി-സംസാര പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തോടു കൂടിയ ശ്രവണ സഹായികള്‍ ലഭ്യമാക്കുന്ന കണ്ണൂരിലെ ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ കൂടുതല്‍ സൗകര്യത്തോടെ നവീകരിച്ച ഷോറിലേക്ക്. ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിർവഹിക്കും.
നിലവില്‍ പ്രവര്‍ത്തിക്കുന്ന താവക്കരയിലെ ഷോറൂമിന്റെ താഴത്തെ നിലയിലേക്കാണ് കൂടുതല്‍ സൗകര്യത്തോടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിക്കുക. പ്രായമായവര്‍ക്കും അസുഖബാധിതകര്‍ക്കും നിലവില്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്സിലെ ഒന്നാം നിലയില്‍ എത്തിച്ചേരാനുള്ള പ്രയാസം ഒഴിവാക്കുന്നതിനായാണ് താഴത്തെ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീജിത്ത് അറിയിച്ചു.
17 വര്‍ഷമായി തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ 2014 ലാണ് കണ്ണൂരില്‍ ആരംഭിച്ചത്. അന്നത്തെ ജില്ലാ കളക്ടര്‍ ബാലകിരണായിരുന്നു ഉദ്ഘാടകൻ. തളിപ്പറമ്പിനും കണ്ണൂരിനും പുറമെ കൊച്ചി, കോഴിക്കോട്, മലപ്പുറം, തലശേരി, പഴയങ്ങാടി, പിലാത്തറ, പയ്യന്നൂർ, കാഞ്ഞങ്ങാട്, ഷിമോഗ, സാഗര, ബംഗളൂരു എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. കേള്‍വി-സംസാര ചികിത്സാ മേഖലയില്‍ വിശ്വാസം നേടിയ സ്ഥാപനമായി ശ്രവണ മാറിക്കഴിഞ്ഞു. വിദഗ്ധരായ ഓഡിയോളജിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകൾ, നൂതന സംവിധാനങ്ങള്‍, ആധുനിക ഹിയറിംഗ് എയ്ഡ് ടെക്നോളജി എന്നിവയോടു കൂടിയാണ് ശ്രവണ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രവണയുടെ ഉപഭോക്താക്കള്‍ക്കായി ഹിയറിംഗ് എയ്ഡ് അപഗ്രേഡ് ആന്‍ഡ് എക്സചേഞ്ച് ഓഫറും ലഭ്യമാണ്. പഴയ ഹിയറിംഗ് എയ്ഡ് നല്കി പുതിയത് എളുപ്പത്തില്‍ സ്വന്തമാക്കാനാകും. മികച്ച ബ്രാന്‍ഡുകളില്‍ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബുക്കിംഗിന് ബന്ധപ്പെടുക. ഫോണ്‍ : 9449100200.