എൻപിഎസുകാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കണം
1571496
Monday, June 30, 2025 12:55 AM IST
ശ്രീകണ്ഠപുരം: 12 വർഷത്തോളം സർക്കാർ സർവീസിൽ ജോലി ചെയ്ത് വിരമിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപെട്ട പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റ്് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി വരവേൽപ്പ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എൽ ചാക്കോ അധ്യക്ഷത വഹിച്ചു. പുതുതായി സംഘടനയിലേക്ക് വന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി. ചന്ദ്രാംഗതൻ സ്വീകരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറി സുഖദേവൻ സമ്മാനിച്ചു. എം.പി. കുഞ്ഞിമൊയ്തീൻ, ജോസഫ് സകറിയാസ്, കെ.ബാബു,എം.കെ. ബാലകൃഷ്ണൻ,ഡോ. വി.എ അഗസ്റ്റിൻ, എം.എം.ലീല, എം.ജനാർദ്ദനൻ, വർഗീസ് ജോൺ, ജൈനമ്മ മോഹൻ എന്നിവർ പ്രസംഗിച്ചു