തിരുഹൃദയ തിരുസ്വരൂപ പ്രയാണം നടത്തി
1571491
Monday, June 30, 2025 12:55 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോനാ ഇടവകയും തിരുഹൃദയ സന്യാസിനീ സമൂഹം തലശേരി സെന്റ് ജോസഫ്സ് പ്രൊവിൻസും സംയുക്തമായി വായാട്ടുപറന്പ് ഇടവകയിൽ തിരുഹൃദയ തിരുസ്വരൂപ പ്രയാണം നടത്തി.
ഫൊറോനാ വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളി, അസിസ്റ്റന്റ് വികാരി ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, കോ-ഓർഡിനേറ്റർ പി. ജെ.മാത്യു, പാരിഷ് സെക്രട്ടറി ജെയ്സൺ അട്ടാറിമാക്കൽ, കൈക്കാരന്മാർ, ഇടവകാ പ്രതിനിധികളും പ്രയാണത്തിന് നേതൃത്വം നൽകി.
തിരുഹൃദയ സന്യാസിനീ സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച്, സിസ്റ്റർ ആൻസി ടോം പയ്യമ്പള്ളി എസ്എച്ച്, സിസ്റ്റർ പ്രീതി കണ്ണേഴത്ത് എസ്എച്ച് എന്നിവർ പള്ളിയിലും, താവുകുന്ന് ബാലപുരം എന്നിവിടങ്ങളിലുമായി സന്ദേശം നൽകി. 200ലധികം വാഹനത്തിന്റെ അകമ്പടിയോടുകൂടിയായിരുന്നു പ്രയാണം.
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും അറിയപ്പെടാനും ക്രിസ്തീയ കുടുംബങ്ങളിൽ തിരുഹൃദയ പ്രതിഷ്ഠ നടത്തുന്നതിന്റെ പ്രാധാന്യവും പ്രഘോഷിച്ചു കൊണ്ട് ഇടവക ദൈവാലയത്തിൽ തിരുഹൃദയ പ്രതിഷ്ഠയ്ക്കും ദിവ്യബലിയ്ക്കും ശേഷം റാലി സമാപിച്ചു. നേർച്ച ഭക്ഷണവും ഒരുക്കിയിരുന്നു.