കയരളംമൊട്ടയിലെ പാന്പ് ശല്യം ആശങ്കപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്
1571404
Sunday, June 29, 2025 7:37 AM IST
മയ്യിൽ: കയരളം മൊട്ടയിലെ പാന്പ് ശല്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിഷമില്ലാത്ത പെരുന്പാന്പുകളെയാണ് ഇവിടെ കൂടുതലുമുള്ളതെന്നും വനം വകുപ്പ്.

പെരുന്പാന്പുകൾ മുട്ടയിട്ട് വിരിയുന്ന കാലമാണിത്. ഒരുതവണ തന്നെ നൂറിലധികം മുട്ടകളിടും. ഇവയിൽ അന്‍പതിലധികം വിരിഞ്ഞ് വളരും. ഇതാണ് ഈ മേഖലയിൽ പെരുന്പാന്പുകളെ കാണാനിടയാക്കുന്നതെന്നും തളിപ്പറന്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പറഞ്ഞു. പാന്പ്ശല്യം രൂക്ഷമായതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനള്ള എല്ലാ നടപടിയും വനംവകുപ്പ് സ്വീകരിക്കുമെന്നും സനൂപ് കൃഷ്ണൻ പറഞ്ഞു.
പാന്പുകളുടെ ആധിക്യം കാരണം കഴിഞ്ഞ മൂന്നുവർഷമായി കടുത്ത പ്രയാസമാണ് നേരിടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വിടിനകത്ത് വരെ പാന്പുകളെത്തുന്നതിനാൽ പലരും താമസം മാറ്റിയിട്ടുണ്ട്.