തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1571703
Monday, June 30, 2025 10:08 PM IST
പഴയങ്ങാടി: കാലവർഷത്തിൽ തെങ്ങ് കടപുഴകി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കണ്ണപുരം ഇടക്കേപ്പുറം സ്വദേശി കെ.വി. പ്രശാന്തിനി (48) യാണ് മരിച്ചത്.
കഴിഞ്ഞ മേയ് 25ന് ശക്തമായ കാറ്റിലും മഴയിലും വീടിനു സമീപത്തെ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ പ്രശാന്തിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കണ്ണപുരം പൂമാലക്കാവിനു സമീപം താമസിക്കുന്ന കരുണാകരൻ-കെ.വി. മൈഥിലി ദന്പതികളുടെ മകളാണ് പ്രശാന്തിനി. മക്കൾ: കിഷോർ, ആരതി കൃഷ്ണ.
സഹോദരങ്ങൾ: പ്രശാന്ത്, പ്രസാദ്, പ്രിയ. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ണപുരം പൊന്നാച്ചിക്കൊവിൽ ശ്മശാനത്തിൽ സംസ്കരിച്ചു.