സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
1571495
Monday, June 30, 2025 12:55 AM IST
പൊടിക്കളം: മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സിബിഎസ്ഇ പരീക്ഷയിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങിച്ച 45 വിദ്യാർഥികൾക്കും പന്ത്രണ്ടാം ക്ലാസിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങിച്ച 75 വിദ്യാർഥികൾക്കും മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. നീറ്റ് തുടങ്ങിയ എൻട്രൻസ് പരീക്ഷകളിൽ മികച്ച റാങ്ക് നേടിയ സ്കൂളിലെ വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കാഞ്ഞിരക്കാട്ട് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ, മാനേജർ ബ്രദർ ജോണിജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് സുജീഷ, വൈസ് പ്രിൻസിപ്പൽ പി.പി. പ്രദ്യുമ്നൻ, വിൻസെന്റ് ഫിലിപ്പ്, പി. റിനി, തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.