കണ്ണൂർ സ്പെഷൽ ജയിലിൽ തടവുകാരൻ ഉദ്യോഗസ്ഥനെ ആക്രമിച്ച് കാമറ തകർത്തു
1571403
Sunday, June 29, 2025 7:37 AM IST
കണ്ണൂർ: സബ് ജയിലിൽ തടവുകാരൻ നിരീക്ഷണ കാമറ അടിച്ചു തകർക്കുകയും ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ട് ഇ.വി. വിജേഷിന്റെ പരാതിയിൽ ഒന്നാം സെല്ലിലെ അന്തേവാസിയായ കല്ലായി സ്വദേശി ഇൻസുദ്ദീനെതിരെ ടൗൺ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ശുചിമുറിയുടെ വാതിൽ തകർത്ത് ഇതുപയോഗിച്ച് നിരീക്ഷണ കാമറ അടിച്ചു നശിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ജയിൽ ജീവനക്കാരനെയും ആക്രമിച്ചെന്നാണ് പരാതി.