പെരുമ്പടവ്-തിമിരി റോഡ് തകർന്നു
1571774
Tuesday, July 1, 2025 12:58 AM IST
പെരുമ്പടവ്: രണ്ടാഴ്ച മുമ്പ് മെക്കാഡം ടാറിംഗ് നടത്തിയ റോഡിൽ ടാറിംഗ് തകർന്നു. എരമം കുറ്റൂർ, ആലക്കോട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പെരുമ്പടവ് -തിമിരി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ടാറാണ് വെള്ളത്തിൽ ഒഴുകിപ്പോയയത്. ശക്തമായ മഴയത്താണ് ടാറിംഗ് നടത്തിയത്.
മാസങ്ങൾക്കു മുന്പാണ് റോഡിന് ഫണ്ട് അനുവദിച്ചത്. ടാറിംഗ് സമയത്ത് വെള്ളം കുത്തിയൊഴുകിയെത്തി പല സ്ഥലങ്ങളിലും ടാറിംഗ് സാധനങ്ങൾ ഒഴുകിപ്പോയിരുന്നു. പല സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു.
ചിലയിടങ്ങളിൽ റോഡിൽ മെറ്റൽ നിരന്ന് കിടക്കുകയുമാണ്. ഇതിനെതിരെ നാട്ടുകാരിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.