മ​ട്ട​ന്നൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ചാ​ലോ​ട് ആ​ൽ​മ​ര​ത്തി​ന്‍റെ കൊന്പ് പൊ​ട്ടി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണു. ചാ​ലോ​ട്-​ഇ​രി​ക്കൂ​ർ റോ​ഡി​ൽ ക​ള്ളു​ഷാ​പ്പും കൈ​ര​ളി സ​ഹ​ക​ര​ണ ഹോ​ട്ട​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​ണു ആ​ൽ​മ​ര​ത്തി​ന്‍റെ വ​ൻ ശി​ഖ​രം പൊ​ട്ടി​വീ​ണ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണു ചെ​ത്ത് തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം മ​ട്ട​ന്നൂ​ർ റേ​ഞ്ചി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ശി​ഖ​രം പൊ​ട്ടി​വീ​ണ​ത്. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​രം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കും തൊ​ട്ട​ടു​ത്ത എം. ​ഉ​ത്ത​മ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പൊ​ട്ടി​വീ​ണ ശി​ഖ​രം പി​ന്നീ​ട് മു​റി​ച്ചു​നീ​ക്കി. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ആ​ൽ​മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.