ഇരിക്കൂറിൽ ജലജീവൻ മിഷൻ അവലോകനയോഗം നടത്തി
1571773
Tuesday, July 1, 2025 12:58 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം ശ്രീകണ്ഠപുരം നഗരസഭയിൽ നടന്നു.സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജലജീവൻമിഷന്റെ ഭാഗമായി വെട്ടിപൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ത്വരിതപ്പെടുത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കുടിവെള്ളത്തിനായി സ്ഥാപിക്കുന്ന ടാങ്കുകളുടെ നിർമാണം പൂർത്തിയാക്കണമെന്നും ടാങ്കുകൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കാത്തത് ഉടൻ പരിഹരിക്കണമെന്നും യോഗം വിലയിരുത്തി.
ജലജീവൻ മിഷന്റെ ഭാഗമായുള്ള പ്രവൃത്തി ഏറ്റെടുത്ത കരാറുകാർക്കുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തത് പദ്ധതി പൂർത്തീകരണത്തിന് തടസം സൃഷ്ടിക്കുന്നതായും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
യോഗത്തിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, ജോജി കന്നിക്കാട്ട്, സാജു സേവ്യർ,വി.പി. മോഹനൻ, ടി.പി. ഫാത്തിമ തുടങ്ങിയവരും വാട്ടർ അഥോറിറ്റി എക്സി.എൻജിനിയർ പി.പി. ദീപ,അർജുൻ ഗോവിന്ദ്,സുജിത്ത്, സാഗി സാംലാസ്, ആന്റണി സണ്ണി, ഹെബിൻ ഹെർബർട്ട് തുടങ്ങിയവർ പങ്കെടുത്തു.