വി. രതീശൻ ആറളം വൈൽഡ് ലൈഫ് വാർഡൻ
1571398
Sunday, June 29, 2025 7:37 AM IST
ഇരിട്ടി: ആറളം വന്യജീവി സങ്കേതം ഡിവിഷനിൽ വൈൽഡ് ലൈഫ് വാർഡനായി വി.രതീശൻ ചുമതലയേറ്റു. വനം വകുപ്പ് കണ്ണൂർ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു.
ചെമ്പേരി പൂപ്പറമ്പ് സ്വദേശിയാണ്. ആറളം വൈൽഡ് ലൈഫ് വാർഡനായിരുന്ന ജി. പ്രദീപ് കണ്ണൂർ സിസിഎഫ് ഓഫിസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ആൻഡ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായി സ്ഥലം മാറിയ ഒഴിവിലാണ് നിയമനം.