വിജയോത്സവവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി
1571761
Tuesday, July 1, 2025 12:58 AM IST
മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് യുപി സ്കൂളിൽ വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷത വഹിച്ചു.
തെയ്യം, നാടൻപാട്ട് കലാകാരനായ എം.പി. സജിത്ത് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസബിൻ ഈറ്റക്കൽ, മുഖ്യാധ്യാപിക മേരിക്കുട്ടി, പിടിഎ പ്രസിഡന്റ് ജിയോ തെക്കേപ്പുറം, എംപിടിഎ പ്രസിഡന്റ് നിമിഷ ഷിന്റോ, ജോമിഷ ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.