ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
1571497
Monday, June 30, 2025 12:55 AM IST
പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ, വൈഎംസിഎ ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ സെമിനാറും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ലഹരി വിമുക്ത കാമ്പസ് പ്രഖ്യാപനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നിവഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് ബാബു, ശ്രീനിവാസൻ, നഴ്സ് അനഘ, വൈഎംസിഎ സെക്രട്ടറി റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
വിമുക്തഭടനും ചെമ്പേരിയിലെ ഹോം ഗാർഡുമായ മാത്യു വരമ്പകത്തിനെ ആദരിച്ചു. സോഫ്റ്റ് സ്കിൽ ട്രെയിനർ ജോസ് മേമടം ക്ലാസ് നയിച്ചു.ട
പ്രോഗ്രാം ഡയറക്ടർമാരായ ബിജു തയ്യിൽ, ബാബുക്കുട്ടി ജോർജ്, വിനോദ് അഗസ്റ്റിൻ, ട്വിങ്കിൾ ജേക്കബ്, ഷൈബി കുഴിവേലിപ്പുറത്ത്, ജോമി ജോസ് ചാലിൽ, ജെയ്സൺ മേക്കലാത്ത്, അജി കൊട്ടാരത്തിൽ, അധ്യാപകർ, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.