ദുരന്ത നിവാരണ പരിശീലന ക്യാന്പ് നടത്തി
1571395
Sunday, June 29, 2025 7:37 AM IST
കണിച്ചാർ: സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കണിച്ചാർ പഞ്ചായത്തിൽ ആരംഭിച്ച ലിവിംഗ് ലാബ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ദ്വിദിന ദുരന്തനിവാരണ പരിശീല ക്യാമ്പ് നടത്തി.
ഡോ. പൽപു യുപി സ്കൂൾ കണിച്ചാർ, സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂൾ കാപ്പാട്, കൊളക്കാട് സാൻതോം ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ എൻഎസ്എസ്, എസ്പിസി വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്.
കണിച്ചാർ ഇ.കെ. നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഹസാർഡ് അനലിസ്റ്റ് എസ്. ഐശ്യര്യ, സിയ അരുൺ, കണിച്ചാർ പഞ്ചായത്ത് റിസിലിയൻസ് ഓഫീസർ കെ. നിധിൻ, പേരാവൂർ ഫയർസ്റ്റേഷനിലെ ഫയർമാൻമാരായ മഹേഷ്, അനീഷ്, ജിതിൻ, പേരാവൂർ ആപ്ത മിത്ര വോളന്റിയേഴ്സ് എന്നിവർ ക്ലാസുകളെടുത്തു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അംഗം ഡോ. ജോയി എളമൻ മുഖ്യാതിഥിയായിരുന്നു.
കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശേരി, പഞ്ചായത്തംഗങ്ങളായ ജോജൻ എടത്താഴെ, സുരുവി റിജോ, പഞ്ചായത്ത് അസി. സെക്രട്ടറി ദീപു രാജ് എന്നിവർ പങ്കെടുത്തു.