വർക്ക്ഷോപ്പിന് മുകളിൽ മരക്കൊമ്പ് വീണു
1571775
Tuesday, July 1, 2025 12:58 AM IST
ചെറുപുഴ: വർക്ക്ഷോപ്പിനു മുകളിൽ റോഡരികിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ചെറുപുഴ-പയ്യന്നൂർ റോഡിൽ കാക്കയംചാലിലെ ബ്രില്യന്റ് ടുവീലർ വർക്ക് ഷോപ്പിനു മുകളിലാണ് മരക്കൊന്പ് വീണത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു. വർക്ക്ഷോപ്പിൽ നിർത്തിയിട്ട ആറ് ഇരുചക്രവാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ആളുകൾ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷകൾക്ക് മുകളിൽ വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.