കാർ താഴ്ചയിലേക്ക് മറിഞ്ഞു
1571396
Sunday, June 29, 2025 7:37 AM IST
മട്ടന്നൂർ: കല്ലേരിക്കരയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കല്ലേരിക്കരയിൽ വിമാനത്താവള റോഡിലേക്കെത്തുന്ന ബൈപ്പാസ് റോഡിലായിരുന്നു അപകടം.
കണ്ണൂർ വിമാനത്താവളത്തിലെ കാറാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് മട്ടന്നൂരിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തി പുറത്തെടുത്തത്.