ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​റ​കി​ലി​ടി​ച്ച് ആ​റു​പേ​ർ​ക്കു പ​രി​ക്ക്. എ​റ​ണാ​കു​ള​ത്തു​നി​ന്നും എ​ത്തി​യ തീ​ർ​ഥാ​ട​ക​ർ കൊ​ട്ടി​യൂ​ർ ദ​ർ​ശ​നം ക​ഴി​ഞ്ഞ് പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെ. ​കെ. മാ​യ (57) വ​ടു​ത​ല, ഷീ​ല ഹ​രി​ദാ​സ് (58) കു​മ്പ​ളം, ശു​ഭ മു​ര​ളി (56) ചി​റ്റൂ​ർ, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​കു​മാ​ർ (52), ടി.​സി. സീ​മ (45), സി.​എ​സ്. ശ്രീ​രാ​ഗ് (16) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് റോ​ഡി​ൽ പെ​രു​മ്പ​റ​മ്പ് സ്‌​കൂ​ൾ ക​യ​റ്റ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടി​യൂ​രി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് ക​ണ്ണൂ​ർ പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ ഇ​തി​നു മു​ന്നി​ലാ​യി ത​ളി​പ്പ​റ​മ്പി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ് ആ​ർ​ടി​സി ബ​സി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ട്രാ​വ​ല​റി​ന്‍റെ ഉ​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രെ ​ഇ​രി​ട്ടി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ എ​ൻ.​ജി. അ​ശോ​ക​ൻ, ഫ​യ​ർ​മാ​ൻ​മാ​രാ​യ എ.​സി. ഷാ​നി​ഫ്, ജ​സ്റ്റി​ൻ ജ​യിം​സ്, സി.​വി. സൂ​ര​ജ്, ഹോം​ഗാ​ർ​ഡ് വി. ​ര​മേ​ശ​ൻ, ധ​നേ​ഷ്, സ​രീ​ഷ് എ​ന്നി​വ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.