ചുരുളി : നടൻ ജോജുവിനെ തള്ളി കഥാകൃത്ത് വിനോയ് തോമസ്
1571489
Monday, June 30, 2025 12:55 AM IST
ഉളിക്കൽ: ചുരുളി സിനിമ സംബന്ധിച്ച് നടൻ ജോജു ഉന്നയിച്ച ആരോപണങ്ങൾ തള്ളി കഥാകൃത്തും എഴുത്തുകാരനുമായ ഉളിക്കൽ സ്വദേശി വിനോയ് തോമസ്. സിനിമയിൽ ജോജ് അഭിനയിച്ച രംഗങ്ങൾ സ്കൂളിൽ പഠിക്കുന്ന മകളെ ആൺസുഹൃത്തുക്കൾ കാട്ടികൊടുത്തതിനെ തുടർന്ന് മകൾ ഇക്കാര്യം ജോജുവിനോട് ചോദിച്ചതോടെയാണ് നടൻ സിനിമയ തള്ളിപ്പറഞ്ഞതും വിവാദം ആരംഭിച്ചതും.
ഫിലം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ വേണ്ടി മാത്രമുള്ള സിനിമയാണെന്ന ഉറപ്പിലാണ് താൻ അഭിനയിച്ചതെന്നും എന്നാൽ ചിത്രം തീയറ്റുകളിൽ പ്രദർശിപ്പിച്ചുവെന്നുമാണ് ജോജു ആരോപിച്ചത്.എന്നാൽ നടന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അഞ്ചു വർഷത്തിനു ശേഷമുണ്ടായ വിവാദത്തെ കുറിച്ച് കഥാകാരൻ വിനോയ് തോമസ് ദീപികയോട് പറഞ്ഞു.
കുറ്റവാളികളുടെയും പോലീസിന്റെയും സിനിമയിലൂടെ പറഞ്ഞത്. കേരളത്തിൽ കുറ്റം ചെയ്തതിന് ശേഷം ഒളിവിൽ പോയ പ്രതിയെ തേടി പോകുന്നതാണ് കഥ. പലകുറ്റകൃത്യങ്ങൾക്ക് ശേഷം പലരും ഇതു പോലുളള പ്രദേശങ്ങളിലെക്ക് രക്ഷപെടുന്നുണ്ട്. കുറ്റവാളികളുള്ള ഒരു ഗ്രാമത്തിലെ കഥയിൽ അവർ ഉപയോഗിക്കുന്ന സംസാര ശൈലി മാത്രമാണ് സിനിമയിൽ സംഭാഷണമാക്കിയത്. കഥയെ കഥായി ഉൾക്കൊള്ളണമെന്നും വിനോയ് തോമസ് പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോമിനായി ഇനിയൊരു സിനിമയും നിർമിക്കില്ല. സിനിമ എവിടെ പ്രദശിപ്പിക്കണം എന്ന് തിരുമാനിക്കുന്നത് നിർമാതവും സംവിധായകനുമാണ്. എങ്കിലും ചുരുളി ഒടിടിയിൽ മാത്രമാണ് പ്രദശിപ്പിച്ചത്. സോണി ലൈവ് എന്ന കമ്പനിക്കാണ് പ്രദർശനാനുമതി. സിനിമ പതിനെട്ട് വയസ് പൂർത്തിയായവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് പ്രത്യേകം നിർദേശിച്ചിരുന്നു.
ഈ ചിത്രം എങ്ങനെ വിദ്യാർഥികളുടെ കൈകളിൽ എത്തി എന്നത് സർക്കാർ അന്വേഷിക്കണം. സമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിച്ചവർക്ക് ഐ ടി വകുപ്പനുസരിച്ച് നടപടി സ്വീകരിക്കണം. ചുരുളി ഇറങ്ങുമ്പോൾ ഒ ടി ടി പ്ലാറ്റഫോമിൽ പ്രദർശിപ്പിക്കുന്ന പടങ്ങൾക്ക് സെൻസർ ബോർഡിന്റെ അുമതി ആവശ്യമില്ലായിരുന്നു. ചിത്രത്തിൽ മറ്റ് അശ്ലീല രംഗങ്ങൾ ഒന്നുമില്ല.
സിനിമയയുടെ പുതുമ അതിലെ സംഭാഷണം തന്നെയാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കൾക്കും അവരുടെ ശമ്പളം കൃത്യമായി നൽകിയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ടവരിൽനിന്നും അറിയാൻ കഴിഞ്ഞത്. ജോലി ചെയ്തതിന് കൂലി ലഭിച്ചില്ലെങ്കിൽ അഞ്ചു വർഷത്തോളം മിണ്ടാതിരിക്കുന്നവരുടെ നാടാണ് കേരളമെന്ന് താൻ വ്യക്തി പരമായി കരുതുന്നില്ലെന്നും വിനോയ് തോമസ് പറഞ്ഞു.