വിദ്യാരംഗം കലാസാഹിത്യ വേദി
1570907
Saturday, June 28, 2025 1:50 AM IST
പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ, ലഹരിവിരുദ്ധ ദിനാചരണം എന്നിവ സ്കൂൾ മാനേജരും പൈസക്കരി ഫൊറോന വികാരിയുമായ ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥിയും പ്രവാസി വ്യവസായിയും രാഷ്ട്രദീപിക ലിമിറ്റഡ് കന്പനി ഡയറക്ടറുമായ ബെന്നി വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി.
സ്കൂളിലെ പൂർവ വിദ്യാർഥിയും എഴുത്തുകാരനുമായ ലിജു ജേക്കബ് രചിച്ച "പഴശിക്കരി‘ എന്ന പുസ്തകം ഫാ. നോബിൾ ഓണംകുളം റിട്ട. മുഖ്യാധ്യാപകൻ ടി.എം. സേവ്യറിന് കൈമാറി പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പിടിഎ പ്രസിഡന്റ് ജിജി ഐപ്പൻപറമ്പിൽ, മദർ പിടിഎ പ്രസിഡന്റ് ബിബി നരിയാറയിൽ, സാഹിത്യതീരം പ്രസിഡന്റ് ബഷീർ പെരുവളത്ത്പറമ്പ് എന്നിവർ പ്രസംഗിച്ചു.