തളിപ്പറമ്പിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
1571399
Sunday, June 29, 2025 7:37 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന ചക്ക ഫെസ്റ്റ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. മുഹമ്മദ് നിസാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഖദീജ, കൗൺസിലർമാരായ വി. വിജയൻ, രമേശൻ, റസിയ, സാഹിദ, വത്സരാജൻ, ഷൈനി, വത്സല ഗിരീശൻ, സുജാത, നഗരസഭ സെക്രട്ടറി കെ.പി. സുബൈർ, മെമ്പർ സെക്രട്ടറി പി. പ്രദീപ് കുമാർ, സിഡിഎസ് അക്കൗണ്ടന്റ് പി.കെ. ദിവ്യ എന്നിവർ പ്രസംഗിച്ചു.
സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ ചക്ക വിഭവങ്ങളുടെ മത്സരവും വിപണനവും നടന്നു. മത്സരത്തിന് 34 വിഭവങ്ങൾ ഉണ്ടായിരുന്നു. സീസണൽ ഫ്രൂട്ട്സിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും കുടുംബശ്രീ സംരംഭകർക്കുള്ള പ്രോത്സാഹനവുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.