നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മെറിറ്റ് ഡേ നടത്തി
1572365
Thursday, July 3, 2025 1:12 AM IST
നിർമലഗിരി: നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2024-25 അധ്യയന വർഷത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയവരും ഉന്നത വിജയം കൈവരിച്ചവരുമായ വിദ്യാർഥികളെ അനുമോദിച്ചു. മെറിറ്റ് ഡേ കോളജ് രക്ഷാധികാരിയും തലശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിഎസ്സി സൈക്കോളജിയിൽ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ പി. അനുപമ, നിഹാരിക രതീഷ്, യൂണിവേഴ്സിറ്റി പരീക്ഷയിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവർ, ഗേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നിഹാല അബ്ദുറഹ്മാൻ, നിഹാരിക രതീഷ്, കണ്ണൂർ യൂണിവേഴ്സിറ്റി ആർട്സ്, സ്പോർട്സ് മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ഫലകങ്ങൾ നൽകി ആദരിച്ചു.
കോളജ് മാനേജർ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ, വൈസ് പ്രിൻസിപ്പൽ ഡോ. ടെസി ജോർജ് എന്നിവർ പ്രസംഗിച്ചു. കോളജ് ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് സ്വാഗതവും ഡയറക്ടർ റവ. ഡോ. ലൂക്കോസ് മാടശേരി നന്ദിയും പറഞ്ഞു.