ഉളിക്കൽ സിഎച്ച്സിക്ക് വീൽ ചെയർ നൽകി
1572091
Wednesday, July 2, 2025 1:48 AM IST
ഉളിക്കൽ: ഉളിക്കൽ സിറ്റി ലയൺസ് ക്ലബി ഇരിട്ടി, ഉളിക്കൽ ജനമൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ഉളിക്കൽ സിഎച്ച്സിക്ക് നൽകുന്ന വീൽ ചെയർ ഉളിക്കൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.എം.ഡോളി, മെഡിക്കൽ ഓഫീസർ ഡോ. ടിൻസി ബിനിവിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി അട്ടറഞ്ഞി സങ്കേത്തിൽ നടത്തിയ അദാലത്തിൽ സിഎച്ച്സിയിൽ വീൽ ചെയർ ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ലയൺസ് ക്ലബ് വീൽചെയർ നൽകിയത്.
സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.കെ. ബിജുമോൻ, ഷിനോ മാത്യു, നിധീഷ് ജോസഫ്, ടി.എസ്. സജുനൻ അഖിൽ മാത്യു , വിജേഷ് ദിവാകരൻ, ആന്റണി മുലേപ്ലാക്കൽ, ബെന്നി പാലക്കൽ, എസ്ഐ ഇ.കെ. സുനിൽകുമാർ, എഎസ്ഐ ഇ.പി. ബിജു എന്നിവർ പ്രസംഗിച്ചു.