മംഗര സെന്റ് തോമസ് പള്ളി തിരുനാൾ
1572084
Wednesday, July 2, 2025 1:48 AM IST
മംഗര: മംഗര സെന്റ് തോമസ് പള്ളി തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. റിജേഷ് ലൂയിസ് പുതിയവീട്ടിൽ കൊടിയേറ്റി.
തുടർന്നു നടന്ന ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ഷാജു ആന്റണി തറമ്മൽ കാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം 5.30ന് ജപമാല, ആറിന് ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ജോണി പുത്തൻവീട്ടിൽ കാർമികത്വം വഹിക്കും. സമാപന ദിനമായ നാളെ വൈകുന്നേരം 5.30ന് ജപമാല, ആറിന് ഫാ. മാർട്ടിൻ രായപ്പന്റെ കാർമികത്വത്തിൽ തിരുനാൾ ദിവ്യപൂജ. തുടർന്ന് നേർച്ച ഭക്ഷണം.