വിദ്യാർഥികളെ അനുമോദിച്ചു
1572090
Wednesday, July 2, 2025 1:48 AM IST
കണ്ണൂർ: ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കായി അനുമോദന ചടങ്ങ് നടത്തി. 2024 അക്കാഡമിക്ക് ഇയറിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെയും സബ്ജക്ട് അടിസ്ഥാനത്തിൽ മികവു തെളിയിച്ച അധ്യാപകരെയും അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. കണ്ണൂർ-കാസർഗോഡ് ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിച്ച് സ്വർണമെഡൽ, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് ഷാജി പടിഞ്ഞാറെക്കണ്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ, അധ്യാപിക വന്ദന, എം.കെ. ഷീബ എന്നിവർ പ്രസംഗിച്ചു.