ലങ്കാഡി ചാമ്പ്യൻഷിപ്പിന് ഒമ്പതംഗ മലയാളിപ്പട
1572078
Wednesday, July 2, 2025 1:48 AM IST
പേരാവൂർ: നേപ്പാളിൽ നാലു മുതൽ ഒന്പതു വരെ നടക്കുന്ന ഇന്റർനാഷണൽ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീ കരിക്കുന്ന കേരള ടീം പുറപ്പെട്ടു. ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടെ ഒന്പതു പേരാണ് കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്.
ടീമംഗങ്ങൾ: എം. അമയ, തനയദാസ്, നിയ റോസ് ബിജു, ദിയ ആൻ ഡെന്നി, കാതറിൻ ബിജു, എഡ്വിൻ ജോസ് റോബിൻ (പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ) പി. പാർത്ഥിപ്, അമർനാഥ് അനീഷ് (തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ) ചൈതന്യാ വിനോദ് (മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) . കേരള ലങ്കാഡി അസോസിയേഷൻ സെക്രട്ടറിയും ഇന്ത്യൻ വുമൺ ടീം കോച്ചുമായ രജില സെൽവകുമാർ, തങ്കച്ചൻ കോക്കാട്ട് എന്നിവർ ടീമിനെ അനുഗമിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, പാലക്കാട് ജില്ലാ സെക്രട്ടറി എസ്.എസ്. സുനിൽ എന്നിവർ കുട്ടികളെ യാത്രയാക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.