ഡോക്ടേഴ്സ് ദിനാചരണം
1572088
Wednesday, July 2, 2025 1:48 AM IST
കൂത്തുപറന്പ്: നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി അധ്യക്ഷത വഹിച്ചു. കോളജ് എൻഎസ്എസ് യൂണിറ്റിന്റെ (യൂണിറ്റ് 35) നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാ. ജിന്റോ പന്തലാനിക്കൽ, കോളജ് അസിസ്റ്റന്റ് പ്രിൻസിപ്പൽ ഡോ. ടെസി ജോർജ്, സ്റ്റുഡന്റ് ലീഡർ ദേവിക എന്നിവർ പ്രസംഗിച്ചു.
തൊണ്ടിയിൽ : ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. എ.കെ. സഹീനയെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബൈജു വർഗീസ്, ജയേഷ് ജോർജ്, റിൻസി പി. കുര്യൻ, സിസ്റ്റർ. വിനയ എന്നിവർ പ്രസംഗിച്ചു.
കേളകം: കഴിഞ്ഞ 50 വർഷക്കാലമായി ആതുര ചികിത്സാരംഗത്ത് സേവനം ചെയ്യുന്ന ഡോ. സി.ജെ. ഡാനിയലിനെ ഡോക്ടേഴ്സ് ദിനത്തിൽ കേളകം വൈസ്മെന് ആദരിച്ചു. ഹോമിയോപ്പതിയിൽ ഡോക്ടറേറ്റ് നേടിയ കാലം മുതൽ കേളകത്തെ നൂറുകണക്കിന് രോഗികൾക്കും കുട്ടികൾക്കും ആശ്രയമാണ് ഡോ. സി.ജെ. ഡാനിയൽ. പ്രസിഡന്റ് ഷാജി ജോൺ, മുൻ ഡിസ്ട്രിക്ട് ഗവർണർ പി.വി. ജോസ്, ക്ലബ് അംഗങ്ങളായ എം.വി. മാത്യു, ബേബി മഞ്ഞുമ്മൽ, കെ.എസ്. ജോജി, കെ. ദിലീപ് കെ എന്നിവർ പ്രസംഗിച്ചു.
കൊളക്കാട്: ഡോക്ടേഴ്സ് ദിനചാരണത്തിന്റെ ഭാഗമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫീസർ ഡോ. പി. അതുലിനെ ആദരിച്ചു.
സ്കൂൾ മുഖ്യാധ്യാപിക ജാൻസി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വി. നവീന, അധ്യാപകരായ പി.എ. ജെയ്സൺ, റീന ചെറിയാൻ, സിസ്റ്റർ പി.വി. ജയ, ഷൈനി ജോമി, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.